ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കര്‍ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 6ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് പുഷ്പാര്‍ച്ചനയും ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികളും നടക്കും.
സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളില്‍ ഡോ. ബി.ആര്‍.അംബേദ്ക്കറെയും ഇന്ത്യന്‍ ഭരണഘടനയെയും സംബന്ധിച്ച് പ്രഭാഷണ പരമ്പരകള്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.മൈത്രി 140 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല നിര്‍വഹിക്കും.ദളിത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അധ്യക്ഷത വഹിക്കും.