21-മത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി

Spread the love

കൊച്ചി : വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ ഡ്രൈവിൽ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിർമാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം കേരളത്തിന് പുറത്തു 10 സംസ്ഥാനങ്ങളില്‍ നിന്നും 50 ഓളം കരകൗശലപ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല നിർമാതാക്കളും മേളയില്‍ പങ്കെടുക്കുന്നു.

സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും ഈ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ചടങ്ങില്‍ എറണാകുളം എംഎല്‍എ റ്റി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എറണാകുളം എംപി ഹൈബി ഈഡന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്,എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്, ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റായ്, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സിഎസ് വാര്യര്‍, കെബിപ്പ്/കേരള സംസ്ഥാന ബാംബൂ മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്., വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ., കേരള ബാംബൂ മിഷന്‍ പ്രതിനിധി ശ്രീകാന്ത് എ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍ 1- 21ാമത് ബാംബൂ ഫെസ്റ്റ് നിയമ- വ്യവസായ – വാണിജ്യ മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഹൈബി ഈഡന്‍ എംപി, ടിജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ സമീപം.

ഫോട്ടോ ക്യാപ്ഷന്‍ 2 – 3- 4 മന്ത്രി പി. രാജീവ് ബാംബൂ ഫെസ്റ്റ് സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *