കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതി – രമേശ് ചെന്നിത്തല

Spread the love

കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ഇന്നലെ ഡല്‍ഹിയില്‍ ഞാന്‍ വെളിപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത വന്‍ കൊള്ളയാണിത്. വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും അതിന് ഒത്താശ ചെയ്ത് പിന്നിലും നില്‍ക്കുന്നു.

നിസ്സാര വിലയ്ക്ക് 25 വര്‍ഷക്കാലം കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന ദീര്‍ഗകാല കരാര്‍ റദ്ദാക്കി പകരം അദാനിയില്‍ നിന്നും മറ്റും കൊള്ളവിലയക്ക് വൈദ്യുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന അതേ ശൈലി തന്നെയാണ് കാര്‍ബോറാണ്ടത്തിന്റ കാര്യത്തിലും നടപ്പാക്കുന്നത്.

വന്‍മുതലാളിമാരുമായി ഒത്തു ചേര്‍ന്ന് ജനങ്ങളെ പിഴിയുന്നതിനും കേരളത്തിന്റെ താത്പര്യങ്ങള്‍ ചവിട്ടി മതിക്കുന്നതിനും ഭരണക്കാര്‍ക്ക് ഒരു ഉളുപ്പുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.

ഈ മാസം 30 ന് കാര്‍ബൊറാണ്ടവുമായുള്ള ബി.ഒ.ടി കരാര്‍ കാലാവധി അവസാനിക്കുകയാണ്. കരാര്‍ അനുസരിച്ച് മണിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ണ്ണമായും സര്‍ക്കാരില്‍ വന്ന് ചേരേണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി 25 വര്‍ഷം കൂടി കരാര്‍ നീട്ടിക്കൊടുക്കാന്‍ പോവുകയാണ്.

യൂണിറ്റിന് വെറും അന്‍പത് പൈസ നിരക്കില്‍ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് സ്വാര്‍ത്ഥ ലാഭം മാത്രം നോക്കി മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കുന്നത്.

വൈദ്യുതി ബോര്‍ഡിനെ നോക്കുകുത്തിയാക്കിയുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. വൈദ്യുതിവകുപ്പിന്റെ അധികാരങ്ങള്‍ ഇപ്പോള്‍ ഹൈജാക്ക് ചെയ്യപ്പെട്ട നിലയിലാണ്. തനിക്ക് ഒന്നും അറിയില്ല എന്ന് വൈദ്യുതി മന്ത്രി പരിതപിക്കുകയാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി..?

മന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പൊട്ടന്‍ കളിക്കരുത്.

എനിക്ക് വൈദ്യുത മന്ത്രിയോട്‌ചോദിക്കാനുള്ളത് ഇതാണ്. കരാര്‍ കാലാവധി നീട്ടി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ട കത്തിന്‍മേല്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വ്യവസായ മന്ത്രി രാജീവിനെ ഒപ്പമിരുത്തി കൂടിയ യോഗത്തില്‍ താങ്കള്‍ പങ്കെടുത്ത കാര്യം താങ്കള്‍ ഓര്‍ക്കുന്നില്ലേ?
താങ്കള്‍ ഓര്‍ത്താലും ഇല്ലെങ്കിലും രേഖകളില്‍ അങ്ങ് പങ്കെടുത്തത് വ്യക്തമാണ്. മാത്രമല്ല ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ താങ്കളുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി 9.12.22 Â 416/ M(Ele) ADPS/N/2022 നമ്പരായി പവര്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നില്ലേ? ആ കത്ത് പുറത്ത് വിടാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോ?
ഈ യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി രാജീവിന് എന്ത് കാര്യമാണുള്ളത്? ഇക്കാര്യങ്ങളില്‍ വൈദ്യൂതി മന്ത്രി വ്യക്തത വരുത്തണം.

കേരളത്തില്‍ ജലവൈദ്യുത പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാം എന്ന് നയം കൊണ്ടു വന്നത് തന്നെ ഇടതുപക്ഷമായിരുന്നു. ഇതിന്റെ ഭാഗമായി ഇ.കെ. നായനാര്‍ സര്‍ക്കാര്‍ Go (MS) No 23/90/PD ഉത്തരവിലൂടെ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തി

1990 ലെ വൈദ്യുതി നയ പ്രകാരമാണ് സംസ്ഥാനത്ത് Small/mini/micro ജല വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇത് പ്രകാരം 1991 നാണു കാര്‍ ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് കരാര്‍ നല്‍കുന്നത്.

91 ല്‍ പണിതുടങ്ങിയ കമ്പനി 1994 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിച്ച് കറണ്ട് ഉത്പാദനം തുടങ്ങി

1991 ല്‍ Built Operate Transfer (BOT) പദ്ധതി പ്രകാരം മണിയാറില്‍ 12 MW വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള Small Hydro Project നായി 18.05.1991 മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള കാര്‍ബോറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡും . കെഎസ്ഇബിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു. ഈ കരാര്‍ അനുസരിച്ച് മണിയാറില്‍ നിര്‍മ്മിക്കുന്ന 12 മെഗാവാട്ട് പ്ളാന്റില്‍ നിന്നുള്ള വൈദ്യുതി കാര്‍ബൊറാണ്ടത്തിന്റെ വ്യാവസായികാവശ്യത്തിനും അധികം വരുന്ന വൈദ്യുതി കെ.എസ്ഇബിക്കും നല്‍കേണ്ടതാണ്. മുപ്പത് വര്‍ഷത്തേക്കാണ് കരാര്‍. അത് നീട്ടി നല്‍കാനുള്ള ഒരു വ്യവസ്ഥയും കരാറില്‍ ചേര്‍ത്തിട്ടില്ല

ഈ BOT കരാര്‍ അനുസരിച്ച് പദ്ധതിയുടെ Commercial Operating Date മുതല്‍ 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ പ്രോജക്ട് പ്രകാരം നിര്‍മ്മിക്കപ്പെട്ടതും, സ്ഥാപിക്കപ്പെട്ടതുമായ എല്ലാ mechanical Installations, mechinery, buildings ഉള്‍പ്പെടെ ഉടമസ്ഥാവകാശം സൗജന്യമായി കെഎസ്ഇബിക്ക് കൈമാറേണ്ടതാണ്. BOT പ്രകാരമുള്ള പ്രോജക്ടുകളില്‍ കമ്പനിക്ക് എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവ Recover ചെയ്യുന്നതിനും ഈ കരാര്‍ കെഎസ്ഇബിക്ക് അധികാരം നല്‍കുന്നു.

കാര്‍ബോറാണ്ടം ഗ്രൂപ്പുമായുള്ള കരാര്‍ അനുസരിച്ച് മുപ്പതു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം (2024 ഡിസംബര്‍ 30) മണിയാര്‍ പ്രോജക്ട് KSEBL ന് Surrender ചെയ്യേണ്ടതാണ്. ഇതിനായി 21 ദിവസം മുമ്പ് സര്‍ക്കാര്‍ നോട്ടീസ് നല്‍കണം.

എന്നാല്‍ ഇവിടെ ഇത്തരം നടപടിക്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കാര്‍ബോറാണ്ടത്തിന് വീണ്ടും 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ഇത് ടെണ്ടര്‍ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനം കൂടിയാണ്.

അങ്ങനെ നോക്കുമ്പാള്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ മറികടന്നാണ് 2021-ല്‍ കലാവധി നീട്ടി നല്‍കാന്‍ കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കിയതെന്ന് കാണാം. ഈ അപേക്ഷയില്‍ പറയുന്നത് 2018ലെ പ്രളയത്തില്‍ പദ്ധതി പ്രദേശത്ത് നാശനഷ്ടമുണ്ടായത് കാരണം കോടികള്‍ മുടക്കേണ്ടി വന്നുവെന്നാണ്. മാത്രമല്ല, കാലാവധി നീട്ടി നല്‍കിയാല്‍
ഉല്‍പ്പാദനം കൂട്ടുമെന്നുമുള്ള അവകാശവാദവും കത്തിലുണ്ട്.

എന്നാല്‍ പ്രളയത്തില്‍ നാശനഷ്ടമുണ്ടായി എന്ന വാദം ശരിയല്ല. 2018 – ല്‍ ആഗസ്റ്റിലെ പ്രളയകാലയളവില്‍ 2.3 മെഗാവാട്ട് വൈദ്യൂതി ഉല്‍പ്പാദിപ്പിച്ചതായി രേഖകളില്‍ വ്യക്തമാണ്.
2019 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസം മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ മുടക്കുണ്ടായത്. ഇതിനര്‍ത്ഥം പ്രളയകാലത്ത് പദ്ധതി പ്രദേശത്ത് ഒരു നഷ്ടവും ഉണ്ടായില്ലെന്ന് തന്നെയാണ്. അപ്പോള്‍ പദ്ധതി നീട്ടി നല്‍കാന്‍ ഉന്നയിച്ച കാര്യം പച്ചക്കള്ളമാണ്
മാത്രമല്ല ഇത്രയും വലിയ പദ്ധതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതിരുന്നോ?

കാര്‍ബറോണ്ടം ലിമിറ്റിഡിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മണിയാര്‍ പ്രോജക്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അവരുടെ വ്യവസായിക ആവശ്യങ്ങള്‍ക്കള്ള വൈദ്യുതി KSEBL ന്റെ power and open Acceess വഴി വിനിയോഗിക്കുകയും captive generation മുഖേന ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്ന അടക്കമുള്ള ഗുരുതരമായ കരാര്‍ലംഘനങ്ങള്‍ കാര്‍ബറോണ്ടം കമ്പനി നടത്തുന്ന്തായി കെഎസ്ഇബി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ വൈദ്യുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. കരാർ വ്യവസ്ഥ ലംഗിച്ചതിനു നടപടി എടുത്ത് കൊണ്ടുള്ള കത്ത് ഞാൻ പുറത്ത് വിടുന്നു ഈ കമ്പനിയെയാണ് ഇപ്പോൾ സർക്കാർ വഴിവിട്ട രീതിയിൽ സഹായിക്കുന്നത്

നിലവില്‍ യൂണിറ്റൊന്നിന് വെറും അമ്പതു പൈസയില്‍ താഴെ മാത്രമാണ് മണിയാറില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള ചിലവ് എന്നോര്‍ക്കണം.

കെഎസ്ഇബിയുടെ അധികാരവും, വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും, സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കാര്‍ബൊറാണ്ടത്തിന്റെ ഏജന്‍ന്റുമാരായി പ്രവര്‍ത്തിക്കുന്നു.

വ്യവസായ നയത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണ്ണമായും അടിയറവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിശാല താല്‍പര്യം ബലി കഴിച്ചാണ് ഈ ചങ്ങാത്ത മുതലാളിത്ത വഴിയിലൂടെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സഞ്ചരിക്കുന്നത്. ഇതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളും അഴിമതിയുമാണ്.

കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ കെ.എസ്.ഇബി ബോര്‍ഡ് ശക്തിയുക്തം എതിര്‍ത്തതാണ്. കെഎസ്ഇബി ചെയര്‍മാനും, ചീഫ് എഞ്ചിനീയറും ഊര്‍ജ്ജ സെക്രട്ടറിക്ക് നല്‍കിയിരുന്ന കത്തില്‍ ഈ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ എതിര്‍പ്പിനെ മറികടന്നാണ് കാര്‍ബൊറാണ്ടത്തെ സഹായിക്കുന്നതിന് 25 വര്‍ഷത്തേക്ക് കരാര്‍ നീട്ടി നല്‍കാന്‍ നീക്കം നടക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഏതാണ്ട 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താകക്കള്‍ക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നത്.

വന്‍തുക മുടക്കി സ്വകാര്യ വൈദ്യുതി കമ്പനികളില്‍ നിന്നും വൈദ്യുതി വാങ്ങുന്ന ഈ അവരത്തില്‍ മണിയാര്‍ ജലവൈദ്യുത പ്രോജക്ടിലൂടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളെ സഹായിക്കാമായിരുന്ന അവസരമാണ് സര്‍ക്കാര്‍ ബോധപൂര്‍വ്വം ഇല്ലാതാക്കുന്നത്.

ഈ അഴിമതി കച്ചവടത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാറണം. സംസ്ഥാനത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കണം.

ഇക്കാര്യത്തില്‍ പുനര്‍വിചന്തനം ചെയ്യണം. കേരളം അഭിമുഖീകരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയും, സ്വകാര്യ കമ്പനികളുടെ കൊള്ളയും സര്‍ക്കാര്‍ കണ്ണ് തുറന്ന് കാണണം. കാര്‍ബോറാണ്ടത്തിന്റെ കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാതെ മണിയാര്‍ വൈദ്യുതി പ്രോജക്ട് അടിയന്തിരമായി കെഎസ്ഇബിക്ക് കൈമാറിക്കിട്ടുന്നതിനുള്ള നിയമപരമായ നടപടി സ്വീകരിക്കണം. അതിന് കെഎസ്ഇബിയോടൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *