തമിഴ്നാട് മുൻ പിസിസി പ്രസിഡണ്ട് ഇളങ്കോവൻ്റെ മരണം കോൺഗ്രസിനും തമിഴ്നാടിനും ഒരു തീരാനഷ്ടമാണ്!
ഞാൻ തമിഴ്നാട്ടിൽ പാർട്ടിയുടെ ചുമതലക്കാരനായിരിക്കവെ അന്നത്തെ പിസിസി പ്രസിഡണ്ട് ആയിരുന്നു ശ്രീ ഇളങ്കോവൻ. വ്യക്തിപരമായി വളരെ അടുപ്പം വെച്ച് പുലർത്തിയിരുന്നു.
പല പ്രമുഖരും നഷ്ടപ്പെട്ട് പാർട്ടി ദുർഘടമായ ദശാസന്ധിയിലൂടെ കടന്നു പോകുമ്പോൾ അസാധാരണ നേതൃ ശേഷിയുമായി ഇളങ്കോവൻ പാർട്ടിയെ മുന്നോട്ട് നയിച്ചു.
അദ്ദേഹത്തിൻറെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു! കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു