വികസനവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് നിലനിന്നിരുന്ന മുൻവിധികളെയെല്ലാം തിരുത്തിയെഴുതിയ എട്ടര വർഷമാണ് കടന്നു പോയത് – മുഖ്യമന്ത്രി

Spread the love

അടിസ്ഥാന സൗകര്യം, വ്യവസായം, ഐടി, സ്റ്റാർട്ടപ് തുടങ്ങി എല്ലാ മേഖലകളിലും കേരളം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്. അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി. നിരവധി മേഖലകളിൽ ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നമ്മെ തേടിയെത്തി. വ്യവസായം തുടങ്ങാൻ പറ്റാത്ത സ്ഥലമെന്ന അപഖ്യാതി മാറ്റി സംരഭകസൗഹൃദ സംസ്ഥാനമെന്ന അംഗീകാരം സ്വന്തമാക്കാൻ നമുക്ക് സാധിച്ചു.
ഈ രീതിയിൽ മുന്നേറുന്ന കേരളത്തിന്റെ വ്യാവസായിക പുരോഗതിയ്ക്കു ആക്കം നൽകാൻ പര്യാപ്തമായ, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ’ ഇന്നു ആരംഭിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള 300 ഓളം പ്രതിനിധികളും 300 ഓളം വ്യവസായ സ്ഥാപനങ്ങളും പങ്കാളികളാകുന്ന ഈ എക്സ്പോ വ്യവസായ രംഗത്തെ പുതിയ നയങ്ങളും പദ്ധതികളും പരിചയപ്പെടുന്നതിനും കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പിന്തുണയും പുതിയ ദിശാബോധവും പകരുന്നതിനും സഹായകമാകും.

Author

Leave a Reply

Your email address will not be published. Required fields are marked *