ഒരു വര്‍ഷത്തേക്കുള്ള പഞ്ചകര്‍മ്മ പദ്ധതികള്‍ക്കും തുടക്കമാകും.
ജനശ്രീ സുസ്ഥിര വികസന മിഷന്റെ 19-ാം വാര്‍ഷികം 2025 ഫെബ്രുവരി 2,3 തീയതികളില്‍ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടക്കും.ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എംഎം ഹസന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജനശ്രീ കേന്ദ്ര സമിതി യോഗത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഒരു വര്‍ഷത്തേക്കുള്ള പഞ്ച കര്‍മ്മ പരിപാടിക്ക് രൂപം നല്‍കി.
വീടുകളില്‍ പുരപ്പുറ വൈദ്യുതിയുടെ ഭാഗമായി സോളാര്‍ പദ്ധതി സാര്‍വത്രികമാക്കുക,മാലിന്യ മുക്ത കേരളത്തിനായി ത്രീവയത്‌ന പരിപാടികള്‍,വീട്ടുമുറ്റത്ത് പച്ചക്കറി തോട്ടം, ജീവിതശൈലി രോഗപ്രതിരോധ പ്രവര്‍ത്തനം,കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും എന്നിവയാണ് പഞ്ചകര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ ജനശ്രീ മിഷൻ വീടുകൾ കേന്ദ്രീകരിച്ചു നടത്തുന്ന പഞ്ചകർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ട് വിദഗ്ധരെ പങ്കെടുപ്പിച്ച ചര്‍ച്ചാ സദസ്സുകളും സംഘടിപ്പിക്കുമെന്ന് ജനശ്രീ ജനറല്‍ സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍ അറിയിച്ചു.