ആൾട്ട് ഡിആർഎക്സ് ഹോം ഇൻവെസ്റ്റ്‌മെൻ്റ് പോർട്ട്‌ഫോളിയോ കേരളത്തിലും

Spread the love

കൊച്ചി: റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോമായ ആൾട്ട് ഡിആർഎക്സ് ഹോളിഡേ ഹോം പോർട്ട്‌ഫോളിയോ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. കേരളത്തിൻ്റെ ശക്തമായ ടൂറിസം വളർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. നൂതന സാങ്കേതിക വിദ്യയിലൂടെയും ഫ്രാക്ഷണൽ ഉടമസ്ഥതയിലൂടെയും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ആൾട്ട് ഡിആർഎക്സ് ലളിതമാക്കുന്നു. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിലെ ഉയർന്ന നിലവാരമുള്ള ഹോളിഡേ ഹോമുകളായിരിക്കും കമ്പനിയുടെ ഉദ്ഘാടന പോർട്ട്‌ഫോളിയോ. ഇത് വളർന്നുവരുന്ന ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകും.

മൂന്നാറിലെ ഹിൽസ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന 14 പ്രീമിയം കോട്ടേജുകളുള്ള റിസോർട്ടാണ് പോർട്ട്‌ഫോളിയോയിലെ ആദ്യ പർച്ചേസ്. ഗോവ പോലുള്ള സ്ഥാപിത വിപണികളിൽ കാണുന്ന നിലവിലെ ശരാശരിയെക്കാൾ ഉയർന്ന 7- 10% റെൻ്റൽ ആദായം നിക്ഷേപകർക്ക് കേരളത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൻ്റെ ടൂറിസം വളർച്ചയും അടിസ്ഥാന സൗകര്യ വികസനത്തിൽ ഗവൺമെൻ്റിൻ്റെ ശ്രദ്ധയും ഹോളിഡേ ഹോം വിപണിയിൽ മികച്ച അവസരമാണ് നൽകുന്നതെന്ന് ആൾട്ട് ഡിആർഎക്സ് സ്ഥാപകൻ അവിനാഷ് റാവു പറഞ്ഞു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *