മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി ഡിസംബര്‍ 26ന് സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷപരിപാടികളും ഗാന്ധി സ്മൃതി സംഗമ സമ്മേളനങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
കെപിസിസി ആസ്ഥാനത്ത് രാവിലെ 10.30ന് ഗാന്ധി സ്മൃതി സംഗമ സമ്മേളനവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നിര്‍വഹിക്കും. അന്നേ ദിവസം ഡിസിസികളുടെ നേതൃത്വത്തില്‍ വൈകുന്നേരം നടക്കുന്ന ഗാന്ധി സ്മൃതി സംഗമങ്ങള്‍ വിവിധ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.