മലയാള സാഹിത്യത്തിൻ്റെ ഇതിഹാസ ഗോപുരമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
സാഹിത്യ അനുഭൂതിയെ രണ്ടക്ഷരത്തിലേക്ക് ഒരുക്കാൻ അവശ്യപ്പെട്ടാൽ മലയാളികൾക്ക് എംടി എന്ന രണ്ട് അക്ഷരമേയുള്ളൂ. പലതലമുറകളുടെ കൈ പിടിച്ച് നടത്തുകയും വായനയിൽ ഉറപ്പിച്ച് നിർത്തുകയും ചെയ്ത അതുല്യഎഴുത്തുകാരൻ. ആ അക്ഷരക്കൂട്ടങ്ങൾ ഇനി വരും തലമുറകളെയും പ്രചോദിപിച്ചു കൊണ്ടേയിരിക്കും
എം ടിക്കും മുൻപും പിൻപും എന്നിങ്ങനെ മലയാളസാഹിത്യത്തെ രണ്ടായിതിരിക്കാം.
നോവലിസ്റ്റ്,കഥാകൃത്ത്,തിരകഥാകൃത്ത്,സംവിധായകൻ തുടങ്ങിയ കൈവച്ച മേഖലയിലെല്ലാം സുവർണനേട്ടം കൈവരിച്ചു
ഞാൻ നടത്തിയകേരള യാത്രയക്കിടയിൽ അദ്ദേഹവുമായി നടത്തിയ സ്നേഹപൂർവ്വമുള്ള കൂടിക്കാഴ്ച ഓർക്കുന്നു. ലോകസാഹിത്യത്തിനൊപ്പം രാഷ്രീയത്തിൻ്റെ ഓരോ ചെറുചലനവും തൊട്ടറിയുന്നു എന്ന് സംഭാഷണങ്ങളിൽ നിന്നും അടുത്തറിഞഞതാണ്
ഒറ്റപ്പെട്ടുന്നവരുടെദുഃഖവും ഓരത്തേക്കു മാറ്റിനിർത്തപെടുന്നവരുടെ സങ്കടവും ഹൃദയരക്തത്തിൽ മുക്കിയാണ് അദ്ദേഹം എഴുതിയിരുന്നത്.
കറുത്തവർഗകാരനായ പ്രസിസൻ്റ് അമേരിക്കക്ക് ഉണ്ടാകണമെന്ന് ബൊമ അധികാരം ഏൽക്കുന്നതിന് കാൽനൂറ്റാണ്ട് മുമ്പ് യാത്രാവിവരണത്തിൽ MT എഴുതിയത് ഓർക്കുന്നു.
നാല്കെട്ടിലെ അപ്പുണ്ണിയും നാലാമുഴത്തിലെ ഭീമനും മലയാളി കണ്ണാടി നോക്കിയ കഥാപാത്രങ്ങളാക്കി. മനുഷ്യൻ്റെ തോൽവിയും നിരാശയും പ്രണയവും വരച്ചിട്ട കഥകൾ കാലാതീവർത്തിയായ അക്ഷരസ്തംഭങ്ങളായി നിലകൊള്ളും –
രമേശ് ചെന്നിത്തല പറഞ്ഞു.