കൊച്ചി : ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്കും രാഷ്ട്രതന്ത്രത്തോടുള്ള പ്രതിബദ്ധതയ്ക്കും ഡോ. മൻമോഹൻ സിംഗ് എന്നും ഓർമ്മിക്കപ്പെടും. വിമർശകർക്കിടയിൽപ്പോലും, അദ്ദേഹം ഒരു ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായും അനുകമ്പയും സഹിഷ്ണുതയും ഉള്ള രാഷ്ട്രീയക്കാരനായും അംഗീകരിക്കപ്പെട്ടു.
1990-കളുടെ തുടക്കത്തിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുഖ്യ ശില്പിയാവുകയും ആഗോളതലത്തിൽ മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുവാനും അദ്ദേഹത്തിനായി.
അദ്ദേഹം വിഭാവനം ചെയ്ത ചരിത്രപരമായ ഉദാരവൽക്കരണവും ഘടനാപരമായ ക്രമീകരണങ്ങളും ഇന്ത്യയുടെ വളർച്ചയ്ക്കുള്ള പുതിയ വഴികൾ തുറന്നു. സാമ്പത്തിക അഭിവൃദ്ധിയിലേക്ക് ഒരു പാത രൂപപ്പെടുത്താൻ ഇന്ത്യയെ പ്രാപ്തമാക്കിയ സമാനതകളില്ലാത്ത നേതാവായിരുന്നു മൻമോഹൻ സിംഗ്.
K. Paul Thomas, Managing Director & CEO, ESAF Small Finance Bank .
Reporter: Asha Mahadevan