വയനാട്: കെപിസിസി അന്വേഷണ സമിതി സന്ദര്‍ശനം ജനുവരി 8ന്

Spread the love

വയനാട് വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ജനുവരി 8ന് രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തും.

കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി,രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ,കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *