സാംസ്കാരിക രംഗത്ത് എഴുത്തിനും പുസ്തകങ്ങൾക്കും വലിയ സ്ഥാനം : എം. വിൻസൻ്റ് എം.എൽ. എ

Spread the love

(പ്രിയദർശിനി സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. )

സാംസ്കാരിക രംഗത്ത് എഴുത്തിനും പുസ്തകങ്ങൾക്കും വലിയ സ്ഥാനമുണ്ടെന്ന് എം. വിൻസൻ്റ് എം.എൽ. എ അഭിപ്രായപെട്ടു.
അന്താ രാഷ്ട്ര പുസ്തകമേളയിൽ കെ.പി സി.സിയുടെ ഔദ്യോഗിക പുസ്തക പ്രസാധന വിഭാഗമായ
പ്രിയദർശിനി പബ്ലിക്കേഷൻ സിൻ്റെ പുസ്തക സ്റ്റാൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സാംസ്കാരിക മേഖലയിൽ കോൺഗ്രസിൻ്റെ കടന്നുകയറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു ബദലായി പ്രിയദർശിനിയുടെ പ്രവർത്തനം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. സി.സി ജനറൽ സെക്രട്ടറി യും പബ്ലിക്കേഷൻസ് വൈസ് ചെയർമാനും അയ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു.

പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെ അക്കാദമിക്ക് കൗൺസിൽ അംഗം അഡ്വ. ജോസഫ് എബ്രഹാം ആദ്യ പുസ്തക കിറ്റ് ഏറ്റ് വാങ്ങി.
സെക്രട്ടറി ബിന്നി സാഹിതി ,സംസ്ഥാന ബുക്ക് ക്ലബ്ബ് കോർഡിനേറ്റർ കെ.എസ്.ചന്ദ്രാനന്ദ് , സാഹിത്യ സദസ് കോർഡിനേറ്റർ ഒറ്റശേഖര മംഗലം വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു

സ്റ്റാളിൽ ഓതർ സിഗ്നേറ്റർ പ്രോഗ്രാമിൽ
ഇന്ന് (ജനുവരി 8 ) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ ,ഓ തർ സിഗ്നേറ്റർ കാമ്പയിനിൽ പങ്കെടുക്കും.
വായനക്കാർക്കും പുസ്തക പ്രേമികൾക്കും എഴുത്തുകാരുമായി സംവദിക്കാനും ഓട്ടോ ഗ്രാഫുകൾ ഒപ്പിട്ടു വാങ്ങുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *