തിരുവനന്തപുരം : കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രിയദര്‍ശിനി പബ്ലിക്കേഷൻസിൻ്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് (jan9) നടക്കും.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ മുൻ കെ.പി. സി.സി അധ്യക്ഷൻ കെ. മുരളീധരൻ പ്രകാശനം ചെയ്യും.
ഇന്ന് രാവിലെ 10ന് നാലാം സ്റ്റേജിലാണ് പ്രകാശന ചടങ്ങ് നടക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവും പ്രമുഖ നോവലിസ്റ്റുമായ ഡോ. ജോർജ് ഓണക്കൂർ ,എഴുത്തുകാരി കെ.എ. ബീന ,മുൻ വൈസ് ചാൻസിലർ ഡോ. എം. വീരമണികണ്ഠൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി. ഒറ്റ ശേഖരമംഗലം വിജയകുമാർ എന്നിവർ പ്രസംഗിക്കും,
മുൻ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ എം. ജയറാം വിവർത്തനം ചെയ്ത ടാഗോറിൻ്റെ മൂന്ന് നാടകങ്ങൾ , തുരുത്തിക്കാട് ബി.എ. എം കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ ,ബി ബിന സി.ആർ എഴുതിയ ഉണ്ണിക്കുട്ടൻ്റെ പുസ്തക പുര എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ .
KPCC