ക്രിസ്മസ്-പുതുവത്സരം 2025 ആഘോഷങ്ങളുടെ ഭാഗമായി ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു

Spread the love

ക്രിസ്മസ്-പുതുവത്സരം 2025 ആഘോഷങ്ങളുടെ ഭാഗമായി ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഇൻ്റേണൽ ഓംബുഡ്‌സ്മാനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ ബാബു കെ എ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു, അദ്ദേഹം കോർപ്പറേറ്റ് ലോകത്തെ “വർക്ക് ലൈഫ് ബാലൻസ്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രമുഖ ചലച്ചിത്രകാരനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ ശരൺ വേണുഗോപാൽ പങ്കെടുത്തു. പ്രശസ്ത മെൻ്റലിസ്റ്റ് ശ്രീ ജയസൂര്യ ബാലചന്ദ്രൻ്റെ പ്രകടനവും ഉണ്ടായിരുന്നു. ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി പ്രസിഡൻ്റ് ശ്രീ ബിജു പുന്നച്ചാലിൽ, സെക്രട്ടറി ശ്രീമതി ലക്ഷ്മി സി ദേവി, ട്രഷറർ ശ്രീ രാജേഷ് മൂത്തേടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *