കേരളത്തിലെ ആദ്യ അത്യാധുനിക അവിഗോ-ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) സിസ്റ്റം ഉപയോഗിച്ചുള്ള അൾട്രാ-ലോ കോൺട്രാസ്റ്റ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി എസ്പി മെഡിഫോർട്ട്

Spread the love

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അൾട്രാ-ലോ കോൺട്രാസ്റ്റ് (ഡൈ) പെർക്യുട്ടേനിയസ് കൊറോണറി ഇന്റർവെൻഷൻ (PCI) ഹൃദയ ശസ്ത്രക്രിയ എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. വൃക്ക രോഗികൂടിയായ 42കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമാരായ ഡോ. പ്രവീൺ ജി എൽ, ഡോ. ഷിഫാസ് ബാബു എം എന്നിവരുടെ സംഘവുമാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. അവിഗോ-ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന അൾട്രാ-ലോ കോൺട്രാസ്റ്റ് ഹൃദയ ശസ്ത്രക്രിയ സാധാരണ ഹൃദ്രോഗികളിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായ ഹൃദ്രോഗികൾക്ക് അനുയോജ്യമായ ചികിത്സാരീതിയാണ്. അൾട്രാ-ലോ കോൺട്രാസ്റ്റ് ശസ്ത്രക്രിയ നടത്തുന്നതിലൂടെ ബൈപാസ് സർജറി ഒഴിവാക്കാൻ കഴിയും. കോൺട്രാസ്റ്റ്-ഇൻഡ്യൂസ്ഡ് നെഫ്രോപതിയുടെ (CIN) സാധ്യത പരമാവധി ഇല്ലാതാക്കാനും വൃക്ക രോഗികളായ ഹൃദ്രോഗികളിൽ ബൈപാസ് സർജറി നിര്ദേശിക്കുന്നതിൽ നിന്നും സുരക്ഷിതമായ ചികിത്സക്ക് വഴിയൊരുക്കുകയാണ് അൾട്രാ-ലോ കോൺട്രാസ്റ്റ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ശസ്ത്രക്രിയക്ക് ശേഷം അധികം ദിവസം ആശുപത്രിയിൽ തങ്ങാതെ തന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും.

അത്യാധുനിക ത്രീഡി നിർമിത ബുദ്ധി (3D AI ) ഉപയോഗിച്ചുള്ള എസ്പി മെഡിഫോർട്ട് ആശുപത്രിയിലെ കാത്ത് ലാബിലാണ് ശാസ്ത്രക്രിയ നടത്തിയത്. വൃക്കകളുടെ പ്രവർത്തനം തകരാറിലായ ഹൃദ്രോഗികളിൽ മികച്ച റിസൾട്ട് ഉറപ്പാക്കുന്നതാണ് അൾട്രാ-ലോ കോൺട്രാസ്റ്റ് ഹൃദയ ശസ്ത്രക്രിയയെന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ജി എൽ പറഞ്ഞു. കോൺട്രാസ്റ്റ് ഉപയോഗം കുറയ്ക്കാനുള്ള കഴിവ് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ വലിയൊരു ചുവടുവയ്പ്പാണ്. അത്യാധുനിക ത്രീഡി നിർമിത ബുദ്ധി (3D AI ) ഉപയോഗിച്ചുള്ള കാത്ത് ലാബിൽ കൃത്യതയോടും സുരക്ഷയോടും കൂടി സങ്കീർണ്ണമായ ഹൃദയ സംബന്ധമായ നടപടിക്രമങ്ങൾ നടതുന്നതിനും രോഗികൾക്ക് അത്യാധുനിക പരിചരണം നൽകുന്നതിനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ പ്രവീൺ ജി എൽ – 94477 99850
ആദർശ് ഓണാട്ട്- 9946365962

 

Adarsh R C

Author

Leave a Reply

Your email address will not be published. Required fields are marked *