ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടെ പിഎഡിഐ ഡൈവ്മാസ്റ്റർ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിൽ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് ആയ ഒരുലക്ഷത്തി അറുപതിനായിരം രൂപയിൽ ഒരുലക്ഷം രൂപ സ്‌കോളർഷിപ്പ് ആയി ലഭിക്കും. ബാക്കി അറുപതിനായിരം മാത്രം അടച്ചാൽ മതി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാടി ഡൈവ് മാസ്റ്ററിന്റെ 5 ലെവൽ സർട്ടിഫിക്കറ്റുകൾ നൽകും. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 9995925844. https://forms.gle/2wdutvQphjGB7msg8 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം.