മാവേലിക്കര നഗരസഭ മറ്റം തെക്ക് സ്വദേശി ശിവൻകുട്ടി ചെട്ടിയാർക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ ഇടപെടലിനെ തുടർന്ന് കെട്ടിട നികുതിയിൽ ഇളവ് നൽകിയത് വലിയൊരാശ്വാസമായി.
മന്ത്രി പി പ്രസാദ്
ശിവൻകുട്ടി ചെട്ടിയാരുടെ പരാതി മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ പരിഗണിക്കുകയും 511 രൂപയായിരുന്ന കെട്ടിട നികുതി 112 രൂപയായി കുറച്ച് നൽകി ഉത്തരവാകുകയും ചെയ്തു.
2014 വരെ ശിവൻകുട്ടി ചെട്ടിയാരുടെ കെട്ടിടത്തിൻ്റെ അടിസ്ഥാന നികുതി 92
രൂപ ആയിരുന്നു. എന്നാൽ പിന്നീട് കെട്ടിട നികുതി നിർണ്ണയം നടത്തിയപ്പോൾ 511 രൂപയായി മാറി.” എൻ്റെ വീടിന് 30 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. ഞാൻ കെട്ടിട നികുതി വർദ്ധിച്ചതിനെ സംബന്ധിച്ച് നഗരസഭയിൽ പരാതി നൽകിയെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല. ഇതിനെ തുടർന്നാണ് അദാലത്തിൽ പരാതി നൽകിയത്. മന്ത്രി എൻ്റെ പരാതി ഉടൻ പരിഗണിച്ച് കെട്ടിട നികുതി കുറച്ച് തന്നത് വലിയൊരുശ്വാസമാണ്,”ശിവൻകുട്ടി ചെട്ടിയാർ പറഞ്ഞു.