പാകിസ്ഥാനുമായി സമാധാനം ഉണ്ടാക്കുവാൻ ആഗ്രഹിച്ച മൻമോഹൻ സിംഗ് : ഡോ.ശശി തരൂർ

Spread the love

ഇന്ത്യയും പാകിസ്ഥാനുമായി സമാധാനം ഉണ്ടാകണമെന്ന് തീവ്രമായി ആഗ്രഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് ഡോ.ശശിതരൂർ പറഞ്ഞു. 2004 ൽ ഐക്യ രാഷ്ട്രസഭയെ അഭിസംബോധന ചെയ്യാൻ എത്തിയ മൻമോഹൻ സിംഗ്, അന്ന് അവിടെ അണ്ടർസെക്രട്ടറി ജനറൽ ആയി ജോലി ചെയ്തിരുന്ന തന്നോട് ഇക്കാര്യം അന്നത്തെ പാകിസ്ഥാൻ പ്രസിഡൻ്റ് മുഷറഫിനോട് പറയാൻ ആവശ്യപ്പെട്ടു. അതേ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന മുഷരഫിനോട് താൻ ഇക്കാര്യം പറഞ്ഞു.അങ്ങിനെയാണ് രണ്ടു രാഷ്ട്ര തലവന്മാരും ഐക്യ രാഷ്ട്രസഭ സമ്മേളനതിനിടക്ക് കണ്ടുമുട്ടി സംസാരിച്ചത്.ആദ്യം ഉദ്യോഗസ്ഥർക്കൊപ്പം ഇരു നേതാക്കളും സംസരിച്ചെങ്കിലുംപിന്നീട് അവർ രണ്ടുപേരും മാത്രമായി സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിൽ സമാധാനം ഉണ്ടാകരുതെന്ന് അഗ്രഹിച്ച പാകിസ്ഥാനിലെ ചില തീവ്രവാദ ഗ്രൂപ്പുകൾ സമാധാന ശ്രമങ്ങൾ അട്ടിമറിക്കാൻ അവസരം നോക്കിയിരുന്നു.അങ്ങനെയാണ് ബോംബയിൽ തീവ്രവാദി ആക്രമണം നടത്തി സമാധാന ശ്രമങ്ങളെ അവർ അട്ടിമറിച്ചത്.
സിംഗ് തുടങ്ങിവച്ചത് മനുഷ്യമുഖമുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ആയിരുന്നു. മൂന്ന് ശതമാനത്തിന് താഴെയായിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്
അദ്ദേഹത്തിൻ്റെ ദീർഘദൃഷ്ടിയുള്ള നടപടികളിലൂടെയാണ് രണ്ടക്ക വളർച്ചാനിരക്ക് ആയി ഉയർത്തിയത്. 2004 നു ശേഷമുള്ള ഓരോ വർഷവും ഏകദേശം ഒരു കോടിയോളം പാവപ്പെട്ടവരെ ദാരിദ്ര്യരേഖക്ക് മുകളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല നെഹ്റുവിന് ശേഷം ഇന്ത്യയിലുടനീളം നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹത്തിൻ്റെ കാലയളവിൽ സ്ഥാപിച്ചത്.ആധാർ, ജി എസ് ടി, നികുതി പരിഷ്കരണം തുടങ്ങി നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
അദ്ദേഹം ധനകാര്യമന്ത്രി ആയിരുന്ന അവസരത്തിൽ അന്നത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രൂപയുടെ മൂല്യം കുറയ്ക്കുവാൻ തീരുമാനിച്ചു. ഡോളറിനെതിരെ 13 രൂപയിരുന്ന മൂല്യം 17 രൂപയാക്കി. ഇതിലൂടെ ഐ എം.എഫിൽ ജോലിചെയ്തിരുന്നപ്പോൾമുതൽ ഉണ്ടായിരുന്ന സിംഗിൻ്റെ വ്യക്തിഗത വിദേശ അക്കൗണ്ടിലെ തുക വർദ്ധിച്ചു. അങ്ങിനെയുണ്ടായ ലാഭം ആരെയും അറിയിക്കാതെ അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവനയായി നൽകി.
ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ മൻമോഹൻ അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ.ചടങ്ങിൽ ഡോ. അച്ചുത് ശങ്കർ, ഡോ.ജോർജ് വർഗീസ്,പി.എൽ.ജോമി,അഡ്വ. പി.എസ്.ശ്രീകുമാർ,K. വിമലൻ, അഡീബ് എന്നിവർ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *