ഡിപി വേൾഡ് കൊച്ചി 2024-ൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി, ശേഷി ഏകദേശം 1.4 ദശലക്ഷം ടിഇയുയായി(ഇരുപത് അടി തുല്യ യൂണിറ്റ്) വർധിച്ചു.
കൊച്ചി, 16 ജനുവരി 2025: സ്മാർട്ട് എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സൊലൂഷ്യൻസിന്റെ ആഗോള മുൻനിര സേവനദാതാക്കളായ ഡിപി വേൾഡിന്റെ കൊച്ചിയിലെ ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ ( ഐസിടിടി) 2024ൽ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വളർച്ച കൈവരിച്ചു. 2024ൽ 840,564 ടിഇയു കൈകാര്യം ചെയ്യ്താണ് ഡിപി വേൾഡ് കൊച്ചി എക്കാലത്തെയും ഉയർന്ന വ്യാപ്തി കൈവരിച്ചത്.
ഡിപി വേൾഡ് പുതിയ എസ്ടിഎസ് ഷിപ്പ് ടു ഷോർ ക്രെയിനുകളും, ഇ-ആർടിജിഎസ് സംവിധാനവും അവതരിപ്പിച്ചു, യാർഡ് സ്‌പേസ് വർദ്ധിപ്പിച്ച് ടെർമിനലിന്റെ ശേഷി ഏകദേശം 1.4 ദശലക്ഷം ടിഇയു വർദ്ധിപ്പിച്ച് ദക്ഷിണേന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും ഏറ്റവും വലിയ ടെർമിനലായി ഇതിനെ മാറ്റിയത്. ഇതോടൊപ്പം നവീകരിച്ച വൈദ്യുതി അടിസ്ഥാന സൗകര്യത്തിന്റെ പിന്തുണയോടെ, ഏറ്റവും ഉയർന്ന ഡിമാൻഡുള്ള സമയത്ത് പോലും വിശ്വസനീയവും ഉൽപ്പാദനക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കി. എല്ലാ യാർഡ് ഉപകരണങ്ങളുടെയും വൈദ്യുതീകരണം ടെർമിനലിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നു, ഇത് ഉപഭോക്താക്കൾക്ക് അവരുടെ വിതരണ ശൃംഖലയിലെ സുസ്ഥിരതയിൽ മത്സരാധിഷ്ഠിത നേട്ടം നൽകുന്നു.
2024ൽ, ഏകദേശം 657 കപ്പലുകളുടെ സന്ദർശനം കൈകാര്യം ചെയ്തുകൊണ്ട് ടെർമിനൽ അതിന്റെ ശ്രദ്ധേയമായ കഴിവു പ്രകടിപ്പിച്ചു ദക്ഷിണ- കിഴക്കൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് കൈവരിച്ചു . കൂടാതെ, എംഎസ്‌സി അറോറയുടെ 6,157 ടിഇയു- ചരക്ക് കൈകാര്യം ചെയ്യ്തതിലൂടെ ഏറ്റവും വലിയ സിംഗിൾ വെസൽ കൈമാറ്റവും സാധ്യമാക്കി. 365 മീറ്ററിലധികം നീളമുള്ള യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകൾ) കൈകാര്യം ചെയ്തു. ഈ നാഴികക്കല്ലുകൾ വലിയ കപ്പലുകളും വ്യാപ്തിയും കൈകാര്യം ചെയ്യാനുള്ള ടെർമിനലിന്റെ വർദ്ധിച്ച ശേഷിയെ എടുത്തുകാണിക്കുന്നു, ഇതിലൂടെ മേഖലയിലെ വ്യാപാരത്തിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്നു.
2024ന്റെ സമാപന വേളയിൽ, ഞങ്ങളുടെ ഉപഭോക്താക്കളോടും കൊച്ചിൻ പോർട്ട് അതോറിറ്റിയോടും പങ്കാളികളോടും അവരുടെ നിരന്തര സഹായങ്ങൾക്കുള്ള നന്ദി അറിയിക്കുകയാണെന്ന് ഡിപി വേൾഡ് പോർട്ട്‌സ് ആൻഡ് ടെർമിനൽസ്, കൊച്ചി സിഇഒ പ്രവീൺ ജോസഫ് പറഞ്ഞു. ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താനുള്ള ഡിപി വേൾഡിന്റെ പ്രതിബദ്ധത, പ്രവർത്തന കാര്യക്ഷമത, നടപ്പിലാക്കുന്ന നവീകരണം, നൈപുണ്യവും
അർപ്പണബോധവുമുള്ള തൊഴിലാളികളുടെ വൈദഗ്ധ്യം എന്നിവയാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നത്. ഡിപി വേൾഡ് കൊച്ചി പ്രാദേശിക വ്യാപാരത്തിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ആഗോള വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക കേന്ദ്രമായി തുടരും. ഈ വിജയം നിലനിർത്താനും വരും വർഷങ്ങളിൽ ഇതിലും മികച്ച നാഴികക്കല്ലുകൾ നേടിയെടുക്കാനും ഞങ്ങൾ പരിശ്രമിക്കുമെന്നും പ്രവീൺ ജോസഫ് പറഞ്ഞു.
ഡിപി വേൾഡിന്റെ ഐസിടിടി ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്/മെഡിറ്ററേനിയൻ, സിംഗപ്പൂർ ഉൾപെടെയുള്ള പ്രധാന മേഖലകളിലേക്ക് നേരിട്ടുള്ള മെയിൻലൈൻ (മദർ വെസൽ) കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ചരക്കിന്റെ 50% നേരിട്ട് മദർ വെസലുകളിൽ കൊണ്ടുപോകാൻ സാധിക്കുന്നു. തിരക്കേറിയ ഹബ്ബുകൾ ഒഴിവാക്കുന്നതിലൂടെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഗതാഗത സമയവും ഉറപ്പുവരുത്തുന്നു. കൂടാതെ, ഐസിടിടി സിംഗപ്പൂർ, പോർട്ട് ക്ലാങ്, കൊളംബോ, ജബൽ അലി, മുന്ദ്ര തുടങ്ങിയ പ്രധാന ട്രാൻസ്ഷി പ്പ്‌മെന്റ് ഹബ്ബുകളിലേക്ക് പതിവായി കണക്ഷനുകൾ നൽകുന്നു.
ഡിപി വേൾഡ് കൊച്ചിൻ ടെർമിനലുമായി സഹകരിച്ച് 75,000 ചതുരശ്ര അടി വിസ്തീർണമുള്ള കൊച്ചിൻ ഇക്കണോമിക് സോണും ഡിപി വേൾഡ് ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ എഫ്ടിഡബ്‌ള്യസെഡും ഒരു പ്രധാന തുറമുഖത്തിനുള്ളിലെ ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക മേഖലയായ ഇത് കയറ്റുമതി- ഇറക്കുമതി വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനും കണ്ടെയ്‌നർ ടെർമിനലുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിനും, ഒരു പ്രധാന വ്യാപാര ഗേറ്റ് വേ എന്ന നിലയിൽ ദക്ഷിണേന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമാണ്. ഇത്, ബിസിനസ്സുകൾക്ക് ഭൂമിശാസ്ത്രപരവും നിയന്ത്രണപരവുമായ നേട്ടങ്ങൾ നൽകുന്നതുവഴി ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം വർധിപ്പിക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ വികസനത്തിന് തുറമുഖം നേതൃത്വം നൽകുന്നു.
ലഭ്യമായ ഏറ്റവും മികച്ച പരിഹാരങ്ങൾ നൽകാൻ തുടർച്ചയായി പരിശ്രമിച്ചുകൊണ്ട്, സുരക്ഷിതത്വത്തിലും നവീകരണത്തിലും വ്യവസായത്തെ നയിക്കാനുള്ള ദൗത്യത്തിൽ ഡിപി വേൾഡ് ഉറച്ചുനിൽക്കുന്നു.
Akshay