‘വേള്‍ഡ് ഫോറം ഓഫ് അക്കൗണ്ടന്റ്‌സ്’ ആഗോള സമ്മേളനം ഡൽഹിയിൽ

Spread the love

ഡൽഹി/ കൊച്ചി: ലോകത്തെ വൻകിട അക്കൗണ്ട്സ് സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളുടെ ആഗോള സമ്മേളനം ഡൽഹിയിൽ ജനുവരി 31 മുതല്‍ ഫെബ്രുവരി 2വരെ നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിൽ നാൽപതോളം രാജ്യങ്ങളിലെ 8000ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ‘സുസ്ഥിര ഭൂമിയ്ക്കായി ഉത്തരവാദിത്തത്തോടെയുള്ള നൂതനാശയങ്ങൾ’ എന്നതാണ് ഇത്തവണത്തെ വിഷയം. രാജ്യത്തിന്റെ വികസനം, സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗമനം, പാരിസ്ഥിതിക സുസ്ഥിരത, ഭരണ നിർവഹണം എന്നിങ്ങനെ വിവിധ തലങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ധനകാര്യമേഖലയിലെ പ്രമുഖര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. കൂടാതെ, ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, വാണിജ്യ ഗ്രൂപ്പുകൾ, അക്കൗണ്ടിംഗ് നയങ്ങൾ രൂപീകരിക്കുന്നവർ, സാമ്പത്തിക ശാസ്ത്രജ്ഞർ, ബിസിനസ് ലീഡേഴ്‌സ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *