ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ അഭിമുഖ്യത്തിൽ വിമൻസ് ഫോറം ഉദ്ഘാടനം ആൻഡ് ഹോളിഡേ സെലിബ്രേഷൻ ജനുവരി 18 , ശനിയാഴ്ച

Spread the love

ന്യൂയോർക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ അഭിമുഖ്യത്തിൽ വിമൻസ് ഫോറം 2024-2026 ഉദ്ഘാടനം ആൻഡ് ഹോളിഡേ സെലിബ്രേഷൻ ജാനുവരി 18, ശനിയാഴ്ച എൽമോൻഡിലുള്ള കേരള സെന്ററിൽ വെച്ച് ന്യൂയോർക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ,നടത്തപ്പെടും.

യോഗത്തിൽ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ വൈസ് ചെയർ ഡോ ആനി പോൾ, ടൗൺ ക്ലർക് ഓഫ് നോർത്ത് ഹെമ്പ്സ്റ്റേഡ് രാഗിണി ശ്രീവാസ്‌തവ, പ്രശസ്ത നടി ഗീത എന്നിവർ ഗസ്റ്റ് ആയി പങ്കെടുക്കും.

പരിപാടിയുടെ ക്രമീകരണങ്ങൾ മെട്രോ റീജിയൻ വിമൻസ് ഫോറം ചെയർ ഉഷ ജോർജ് , റീജിയണൽ കോ ചെയർ ആനി സാബു ,റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി സിജി തോമസ്, റീജിയണൽ വിമൻസ് ഫോറം ട്രഷറർ ഡെയ്സി തോമസ് കൂടാതെ ഫൊക്കാന മെട്രോ റീജിയൻ സെക്രട്ടറി ഡോൺ തോമസ്, റീജിയണൽ ട്രഷറർ മാത്യു തോമസ്, റീജിയണൽ കോഓർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു .

ഉത്ഘാടനത്തിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ലഞ്ചും ക്രമീകരിക്കുന്നതായിരിക്കും

ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

For more information:
Usha George Don Thomas
646-249-9042 516-993-0697

Jinesh Thampi

Author

Leave a Reply

Your email address will not be published. Required fields are marked *