1) സംസ്കൃത സർവ്വകലാശാലഃ പരീക്ഷകൾ ഏപ്രിൽ രണ്ടിന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനോടെ ജനുവരി 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
2) സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ്ഫാക്കൽറ്റി
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജ്യോഗ്രഫി പഠനവകുപ്പിലേക്ക് ഫിസിക്കൽ ജ്യോഗ്രഫി /ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (Physical Geography / Geographical Information System) – ൽ സ്പെഷ്യലൈസേഷൻ ഉള്ള ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജ്യോഗ്രഫി വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഫിസിക്കൽ ജ്യോഗ്രഫി / ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം -ൽ സ്പെഷ്യലൈസേഷൻ, ബന്ധപ്പെട്ട പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 2025 ജനുവരി 27ന് രാവിലെ 10.00ന് സർവകലാശാല മുഖ്യകേന്ദ്രത്തിലെ മീഡിയ സെന്ററിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 9446389010, 9744825768
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075
—