പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരിക്കുന്ന ആരോപണമാണ് ഇന്ന് സി.എ.ജി റിപ്പോര്‍ട്ടായി വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്ന് ഉന്നയിച്ച ആരോപണത്തിന്റെ വിശ്വാസ്യത തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൊക്കക്കോള കമ്പനി പാലക്കാട് നിന്നും വെള്ളം ഊറ്റുന്നതിന് എതിരെ കേരളം മുഴുവന്‍ സമരം നടത്തി ആ കമ്പനിയെ പൂട്ടിച്ചതാണ്. അവിടെയാണ് അതിനേക്കള്‍ വെള്ളം ഊറ്റുന്ന മദ്യനിര്‍മ്മാണ കമ്പനി കൊണ്ടു വരുന്നത്. ആരോപണങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കമ്പനിക്ക് അനുമതി നല്‍കിയത്. ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്കിയ ശേഷം ബാക്കി പറയാം.