സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
കേരളത്തിലെയും, ഇന്ത്യയിലേയും ദളിതരുടെയുടെ കീഴാളരുടെയും അവകാശങ്ങൾക്കായി നിരന്തരം ശബ്ദിക്കുകയും പോരാടുകയും ചെയ്ത വ്യത്യസ്ഥനായ സാമൂഹ്യ പ്രവർത്തകനും മൗലിക ചിന്തകനുമായിരുന്നു കെ.കെ. കൊച്ച് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.