ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രഭാഷണപരമ്പര മാർച്ച് 17ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള മീഡിയ സെന്ററിൽ ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. കാലടി ശൃംഗേരിമഠം മാനേജർ പ്രൊഫ. എ.സുബ്രഹ്മണ്യ അയ്യർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സംസ്കൃതം വേദാന്തവിഭാഗം മേധാവി ഡോ. ജി. നാരായണൻ അദ്ധ്യക്ഷനായിരിക്കും ഡോ. കെ. യമുന, ഡോ. സൂസൻ തോമസ്, ഡോ. വി. വസന്തകുമാരി, ഡോ. കെ.വി. സുരേഷ് എന്നിവർ പ്രസംഗിക്കും. ഡോ. വി. വാസുദേവൻ, ഡോ. സി.ആർ. സന്തോഷ് എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. മാർച്ച് 21ന് രാവിലെ 10ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, സമാപനസന്ദേശം നല്കും. ഡോ. ജി. നാരായണൻ അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിക്കും.
2. സംസ്കൃത സർവ്വകലാശാല: ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടും, നാലും സെമസ്റ്റർ എം.എ., എം.എസ് സി., എം.പി.ഇ.എസ്., എം.എസ്.ഡബ്ല്യു., എം.എഫ്.എ., ഡി.എം.എം., രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ, ഡിപ്ലോമ, നാലും ആറും സെമസ്റ്റർ ബി.എ., രണ്ടും നാലും ആറും ഏഴും എട്ടും സെമസ്റ്റർ ബി.എഫ്.എ., രണ്ടും ആറും സെമസ്റ്റർ ബി.എഫ്.എ. (റീ-അപ്പിയറൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ രണ്ടിന് പരീക്ഷകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075