ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കും

Spread the love

ഡാളസ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ മാർച്ച് 15 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് (US central time) തുടക്കം കുറിക്കും. (രാത്രി 8:30 മുതൽ 9:30 ഇന്ത്യൻ സമയം). ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് സംസാരിക്കാൻ പ്രമുഖ പത്രപ്രവർത്തകരും മാധ്യമ വിദഗ്ധരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതാണ്.

മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ രാധാകൃഷ്ണൻ, ജീവൻ ടി.വി .റീജിയണൽ ചീഫ് എസ് അജീഷ് അത്തോളി, മാതൃഭൂമി ചീഫ് റിപ്പോർട്ടർ ഡോ. എബി പി ജോയ്, കേരള കൗമുദി കെ. പി. സജീവൻ എന്നിവർ പാലനിസ്റ്റുകൾ ആകും. പട്രീഷ്യ ഉമാശങ്കർ മോഡറേറ്റർ ആകുന്ന ചർച്ചയിൽ അമേരിക്കയിലും ഇന്ത്യയിലും, കാനഡയിലും ഉള്ളവർ പങ്കെടുക്കും.

പത്രപ്രവർത്തനത്തിന്റെ ശക്തി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം പത്രപ്രവർത്തനത്തിൽ, എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

ഇന്ന് പത്രപ്രവർത്തനം നേരിടുന്ന ബുദ്ധിമുട്ടുകളെയും അവസരങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വെബിനാറിന്റെ ലക്ഷ്യം.

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് മാധ്യമ മികവ് വളർത്തുന്നതിനും ആഗോളതലത്തിൽ പത്രപ്രവർത്തകരെ ശാക്തീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.

Zoom Meeting details:

Meeting ID: 788 5013 2605
Passcode: 654321

………………………………………………

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോജി വർഗീസ് (പ്രസിഡൻ്റ്) – (972) 897-7093

ലിസ്സമ്മ സേവ്യർ (സെക്രട്ടറി) – (817) 657-4427

 

Author

Leave a Reply

Your email address will not be published. Required fields are marked *