നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Spread the love

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം), കേരള വിഷൻ ന്യൂസും (ദൃശ്യ മാധ്യമം) സമഗ്ര കവറേജിനുള്ള അവാർഡ് നേടി. ശ്യാമ രാജീവ് (ജനയുഗം), നവജിത് എ (കൈരളി ന്യൂസ് ഓൺലൈൻ), ഗോകുൽനാഥ് (മാതൃഭൂമി ന്യൂസ്) എന്നിവർക്കാണ് മികച്ച റിപ്പോർട്ടർമാർക്കുള്ള അവാർഡ്. കെ. ബി. ജയചന്ദ്രൻ (മെട്രോവാർത്ത) മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡും ശിവപ്രസാദ് എസ് (റിപ്പോർട്ടർ ടി വി) മികച്ച വീഡിയോഗ്രാഫർക്കുമുള്ള അവാർഡ് നേടി. 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *