കുര്യന്‍ ഫൗണ്ടേഷനുവേണ്ടി തമ്പികുര്യന്‍ ബോസ്റ്റണ്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം ദി ഗ്രീന്‍ അലേര്‍ട്ടിന്റെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു : ഡോ.മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Spread the love

Reporter : Dr.Mathew Joys

തിരുവല്ല : ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജന്‍ നിര്‍വ്വഹിച്ചു. ലോകം അത്യന്തം ആപ്തകരമായ പാരിസ്ഥിതിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആഗോള തലത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണത്തിനായുള്ള കുര്യന്‍ ഫൗണ്ടേഷന്റെ ഈ സംരംഭം അത്യന്തം ശ്ലാഖനീയമാണന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റവ. ഷാജി തോമസിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലോകനന്മയ്ക്കായുള്ള ഈ കലാസൃഷ്ടി ഏറ്റവും വിജയപ്രദമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ലോകപരിസ്ഥിതയ്ക്ക് 2100 വരെ ഉണ്ടാകാവുന്ന തിരിച്ചടികള്‍ നേര്‍കാഴ്ചകള്‍ ആകുന്നതാകും ഈ ചിത്രം. മലയാളം
ഇംഗ്ലീഷ് ഹിന്ദി തുടങ്ങി പത്തോളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം യു.എന്‍.ഒ യുടെ പരിസ്ഥിതി സമിതി, മറ്റ് ആഗോള പരിസ്ഥിതി സംഘടനകള്‍, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ തുടങ്ങിയവയില്‍ സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഫിലിം നിര്‍മ്മാണത്തിനു വേണ്ട സൗകര്യങ്ങള്‍ തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബ് നല്‍കിയതോടൊപ്പം പ്രമുഖ നടീനടന്മാരെ കൂടാതെ ക്ലബ്ബ് അംഗങ്ങളും അഭിനേതാക്കളായി എത്തുന്നു.
ഡയറക്ടര്‍ കെ.സി. തുടളിദാസ് തിരക്കഥാകൃത്തും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊഫ. കെ.പി. മാത്യു, ക്യാമറ ജോണി ആശംസ, അസോസിയേറ്റ് ക്യാമറ ജിജി ഇറവങ്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് മോളിക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഹിരണ്യന്‍ അടൂര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് സനൂപ്
ആന്റണി, മെജോ കെ.ജെ., എഡിറ്റര്‍ ജോണ്‍സണ്‍ തോമസ്, മേക്കപ്പ് രതീഷ് കൊടുങ്ങല്ലൂര്‍, കൊസ്റ്റ്യൂം റോസ് മേരി, വി.എഫ്.എക്‌സ് അരുണ്‍ ബാബു, ആര്‍ട്ട് എം.ആര്‍.ബി, മ്യൂസിക് സന്ദീപ് തുളസിദാസ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ മോളിക്കല്‍, സ്റ്റില്‍ ഫോട്ടോഗ്രാഫ് അനീക് ജോണ്‍ വര്‍ഗീസ്, കോര്‍ഡിനേറ്റേഴ്‌സ് ജേക്കബ് വര്‍ഗീസ്, ഷാജി പുളിക്കോടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ജോണ്‍ കെ. വര്‍ഗീസ്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *