കെ.എസ്.ആര്‍.ടി.സിക്ക് 102.62 കോടി രൂപകൂടി അനുവദിച്ചു

Spread the love

കെ.എസ്.ആര്‍.ടി.സിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72.62 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.ഈ സർക്കാരിന്റെ കാലത്ത്‌ 6163 കോടിയോളം രൂപയാണ്‌ കെ.എസ്.ആര്‍.ടി.സിക്ക്‌ സർക്കാർ സഹായമായി നൽകിയത്‌. കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന്‌ ആകെ 1612 കോടി രുപ സർക്കാർ സഹായം ഉറപ്പാക്കി. ബജറ്റ്‌ വകയിരുത്തൽ 900 കോടി രൂപയായിരുന്നു. ഇത്‌ പൂർണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *