ഗോത്രവര്‍ഗ കലാകാരനു മെമ്പര്‍ഷിപ്പ് നല്‍കി സംസ്‌കാരസാഹിതിയുടെ അംഗത്വ വിതരണത്തിന് തുടക്കമായി

Spread the love

കെപിസിസി സംസ്‌കാര സാഹിതി യുടെ സംസ്ഥാനതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം അഗസ്ത്യവനം വലിയപാറ ഊരില്‍ ചാറ്റുപാട്ട് കലാകാരന്‍ യാങ്കോട് അയ്യപ്പന്‍ കാണിക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. എം ആര്‍ തമ്പാന്‍, കല്ലൂര്‍ ശശി, സിനിമാതാരം ജോസ്, ഡോക്ടര്‍ ആര്‍ എസ് പ്രദീപ്, ഡോക്ടര്‍ ബെറ്റി മോള്‍ മാത്യു, വീണ എസ് നായര്‍, രവീന്ദ്രന്‍ നായര്‍, മീനമ്പലം സന്തോഷ്, സന്തോഷ് സൗപര്‍ണിക, ശിവന്‍ ഭാവന, ചെമ്പഴന്തി ചന്ദ്രബാബു, അമ്പൂരി ജയന്‍, തുടങ്ങി കലാസാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 50 പേര്‍ സംസ്‌കാരസാഹിതി യുടെ അംഗത്വം ഏറ്റുവാങ്ങി സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് അധ്യക്ഷനായിരുന്നു. ആര്യാടന്‍ ഷൗക്കത്ത്, സംസ്‌കാര സാഹിതി ജനറല്‍ കണ്‍വീനര്‍ ആലപ്പി അഷറഫ്, ഭാരവാഹികളായ ആനി വര്‍ഗീസ് ഉണ്ണികൃഷ്ണന്‍, ഓ എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍ വി പ്രദീപ്കുമാര്‍ സ്വാഗതവും ജില്ലാ ചെയര്‍മാന്‍ പൂഴനാട് ഗോപന്‍ കൃതജ്ഞതയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *