ഇന്ത്യാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിൻ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

Spread the love

ഇന്ത്യാന : 2000-ൽ ബീച്ച് ഗ്രോവ് യുവ പോലീസ് ഓഫീസർ ബിൽ ടോണിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബെഞ്ചമിൻ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയിൽ നടപ്പാക്കി..മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത് , 15 വർഷത്തിനിടെ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

യുഎസ് സുപ്രീം കോടതി കേസ് എടുക്കാൻ വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നടപടിക്രമങ്ങൾ നടന്നത്, വധശിക്ഷയ്ക്കെതിരെ പോരാടാനുള്ള റിച്ചിയുടെ എല്ലാ നിയമപരമായ സാധ്യതകളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.

ബീച്ച് ഗ്രോവ് പോലീസ് ഓഫീസർ ബിൽ ടോണിയെ കാൽനടയായി പിന്തുടരുന്നതിനിടെ കൊലപ്പെടുത്തിയതിന് 2002 മുതൽ ബെഞ്ചമിൻ റിച്ചി (45) ഇന്ത്യാനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.

മിഷിഗൺ സിറ്റിയിലെ ഇന്ത്യാന സ്റ്റേറ്റ് ജയിലിൽ വെച്ചാണ് റിച്ചിയെ വധിച്ചത്. അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് പ്രക്രിയ ആരംഭിച്ചതെന്നും പുലർച്ചെ 12:46 ന് റിച്ചി മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടുവെന്നും ഐഡിഒസി പ്രസ്താവനയിൽ പറഞ്ഞു.

റിച്ചിയുടെ അവസാന ഭക്ഷണം ഒലിവ് ഗാർഡനിൽ നിന്നായിരുന്നുവെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും സ്നേഹവും പിന്തുണയും സമാധാനവും പ്രകടിപ്പിച്ചുവെന്നും
ഇന്ത്യാന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറയുന്നു.

വധശിക്ഷയ്ക്കെതിരായ വക്താക്കളും ടോണിയുടെ പിന്തുണക്കാരും ഉൾപ്പെടെ ഡസൻ കണക്കിന് ആളുകൾ ചൊവ്വാഴ്ച പുലർച്ചെ വരെ ജയിലിന് പുറത്ത് നിന്നിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *