
അടിസ്ഥാന-പശ്ചാത്തല മേഖലയിലെ വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.അടിസ്ഥാന പശ്ചാത്തല മേഖലയിൽ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. കിഫ്ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്. കാളിന്ദി നദിക്കു കുറുകെ 25 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകൾ അടങ്ങിയ ആർ.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്ററാണ്. 8 മീറ്റർ വിതിയിൽ ബിസി സർഫേസിങ് പൂർത്തിയാക്കി. കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇരുഭാഗവും നടപാതയും പൂർത്തികരിച്ചിട്ടുണ്ട്.1.5 കിലോമീറ്റർ ദൂരത്തിൽ ഏഴ് മീറ്റർ വീതിയിൽ മതിയായ സംരക്ഷണ ഭിത്തികൾ, ഡ്രൈനേജ് സംവിധാനങ്ങളോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നൂതനവും ഈടുനിൽക്കുന്നതുമായ രീതിയിലാണ് നിർമ്മാണം. ഗതാഗത സുരക്ഷക്ക് പ്രാധാന്യം നൽകി റോഡ് മാർക്കിങ്ങുകൾ, ട്രാഫിക് സേഫ്റ്റി ബോർഡുകൾ ഗാർഡ് പോസ്റ്റുകൾ ഫുട്പാത്ത് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി പൂർത്തികരിച്ചിട്ടുണ്ട്.