
മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന സിവി പത്മരാജന്റെ നിര്യാണത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അനുശോചിച്ചു. താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് അസാമാന്യ നേതൃപാടവം കൊണ്ട് ഉന്നതപദവികളിലെത്തിയെ നേതാവാണ് സിവി പത്മരാജന്‍. കെപിസിസി പ്രസിഡന്റായിരിക്കെ ഊര്‍ജ്ജസ്വലതയോടെയും ഐക്യത്തോടെയും പാര്‍ട്ടിയെ നയിച്ച അദ്ദേഹം സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് തിരുവനന്തപുരം ശാസ്തമംഗലത്ത് വാങ്ങിയ സ്ഥലത്ത് ഇന്ദിരാഭവിന്‍ എന്ന പേരില്‍ പാര്‍ട്ടിക്ക് ഒരു അസ്ഥാനമന്ദിരം സമ്മാനിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് മാത്രമായിരുന്നു അദ്ദഹേത്തിന്റെ പ്രവര്‍ത്തനത്തില്‍ മുന്‍ഗണന. സിവി പത്മരാജന്‍ വക്കീലിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്മാണെന്നും എംഎം ഹസന്‍ പറഞ്ഞു.