സിവി പത്മരാജന്റെ നിര്യാണത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ അനുശോചിച്ചു

Spread the love

അധികാരത്തിലിരിക്കുമ്പോള്‍ അധികാരത്തിന്റെ ആടയാഭരണങ്ങളൊന്നും അണിയാതെ സാധാരണക്കാരനെപ്പോലെ തന്നെ ജീവിക്കുകയും പെരുമാറുകയും ചെയ്ത പത്മരാജന്‍ സാര്‍ വിടപറയുമ്പോള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരദ്ധ്യായം കൂടി അവസാനിക്കുകയാണെന്ന് കെ.പി സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു.
പരാതികളോ പരിഭവങ്ങളോ പറയാതെ നിര്‍മ്മമതയോടെ,
നിര്‍മ്മലമായ മനസ്സോടെ നമുക്കിടയില്‍ ജീവിച്ച ഹൃദയാലുവായ വലിയ നേതാവ്, കഴിഞ്ഞ തലമുറയ്ക്കും പുതു തലമുറയ്ക്കും പകര്‍ത്താവുന്ന വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയാണ് വിട പറയുന്നത്. പത്മരാജന്‍ സാറിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് അനില്‍കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *