എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം: 19.7.25
* ഗവര്‍ണ്ണറും സര്‍ക്കാരും കൂടി
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നു.

തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിക്കാനിടയാക്കിയ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാരിന്റെ കണ്ണു തുറക്കാനുമാണ് ജനം ആഗ്രഹിക്കുന്നതെന്നും കെസി വേണുഗോപാല്‍ എംപി. അതിന് വേണ്ടിയാണ് വിമര്‍ശനം ഉന്നയിക്കുന്നത്.എന്നാലത് ഉള്‍ക്കൊണ്ട് തെറ്റുതിരുത്തുന്നതിന് പകരം വിമര്‍ശനം ഉന്നയിക്കുന്നവരെ അധിക്ഷേപിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഇടപെട്ട് കൊണ്ട് സ്‌കൂളില്‍ സമഗ്ര ഓഡിറ്റിങ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് അയച്ച കത്തിനെ കുറിച്ച് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചിരുന്നു. ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്നാണ് അന്ന് രാഹുല്‍ ഗാന്ധി ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ ആശങ്ക മനസിലാക്കുന്നുവെന്നും തകരാറുകള്‍ പരിഹരിക്കുമെന്നുമാണ് മുഖ്യമന്ത്രിയന്ന് 
മറുപടി നല്‍കിയത്. എന്നാല്‍ ഇന്നും തല്‍സ്ഥിതിക്ക് മാറ്റമില്ലാത്തതിനാലാണ് കൊല്ലത്ത് ഒരു വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അനാസ്ഥയാണ് കാരണം. ഉപതിരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടതും കഴിഞ്ഞ ദിവസം മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വയോധികനും കെഎസ്ഇബിയുടെ അനാസ്ഥ കാരണം ജീവന്‍ നഷ്ടമായി. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. തെറ്റുതിരുത്താനാണ് വിമര്‍ശനം ഉന്നയിക്കുന്നത്. അതില്‍ രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.