പഞ്ചായത്തില്‍ പരമാവധി ഒരു പോളിംഗ് സ്റ്റേഷനില്‍ 1100 ഉം മുന്‍സിപ്പാലിറ്റിയില്‍ 1300 ഉം വോട്ടര്‍മാരായി നിജപ്പെടുത്തണമെന്ന് കെപിസിസി

Spread the love

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്താന്‍

   

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളായ കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ.എം.ലിജുവും തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ.റെഹ്‌മാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വിഡി സതീശനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു.

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് അതുതെളിവായി സ്വീകരിച്ചുകൊണ്ട് പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഹിയറിംഗില്‍ നിന്ന് ഒഴിവാക്കണം. പുനസംഘടിപ്പിക്കപ്പെട്ട വാര്‍ഡുകളിലെ കരടുവോട്ടര്‍ പട്ടികയിലുള്ളവര്‍ അതിന്റെ പരിധിയിലുള്ളവരാണോയെന്നും പരിധിയിലുള്ള വോട്ടര്‍മാര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനുള്ള അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

 

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ തുല്യ ജനസംഖ്യ ഉറപ്പ് വരുത്തണമെന്നും അണ്‍ ഓതറൈസ്ഡ് വീടുകള്‍ കൂടി ജനസംഖ്യ തിട്ടപ്പെടുത്താന്‍ കണക്കാക്കണമെന്നും ആള്‍ താമസമില്ലാത്ത വീടുകളെയും ഫ്ളാറ്റുകളെയും ജനസംഖ്യ നിര്‍ണ്ണയിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെ അവഗണിച്ച കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രതിനിധി സംഘം ഒരു പരാധിയും ഉന്നയിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പുനപരിശോധിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാണമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു.

കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്ന ജൂലൈ 23 മുതല്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും ആഷേപം നല്‍കുവാനുമുള്ള സമയപരിധി 15 ദിവസത്തില്‍ നിന്നും മുപ്പതു ദിവസമാക്കി ഉയര്‍ത്തുക, 85 വയസ്സു കഴിഞ്ഞവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുക, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് വിതരണ കേന്ദ്രത്തില്‍ തന്നെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിശോധിക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉറപ്പു നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *