
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ്റെ വീട് സന്ദർശിച്ച് അന്ത്യോപചാരം അർപ്പിച്ചു രമേശ് ചെന്നിത്തല.
സ്കൂൾ മാനേജ് മെൻ്റിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ഇലക്ട്രിസിറ്റി ബോർഡിൻ്റെയും അനാസ്ഥയുടെ രക്തസാക്ഷിയാണ് ഈ കുഞ്ഞ്.
കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ നൽകണം.
ഇനി ഒരു കുഞ്ഞും നമ്മുടെ വിദ്യാലയങ്ങളിൽ ഇങ്ങനെ മരിക്കാൻ പാടില്ല. എല്ലാ സ്കൂളുകളിലും കൃത്യമായ സുരക്ഷ ഓഡിറ്റ് ഉറപ്പുവരുത്തണം.