
നിസ്വാര്‍ത്ഥവും സമരതീക്ഷ്്ണവുമായ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിലൂടെ തലമുറകളുടെ ഹൃദയനായകനായി മാറിയ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച അപൂര്‍വ വ്യക്തിത്വമാണ്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരോത്സുക രാഷ്ട്രീയജീവിതമായിരുന്നു വിഎസിന്റേത്. ശബ്ദമുയര്‍ത്താന്‍ ഭയപ്പെട്ടവരുടെ ശബ്ദമായിരുന്നു വിഎസ്. സാധാരണക്കാര്‍ക്കായി സ്വയമര്പ്പിച്ചതായിരുന്നു ആ പൊതുജീവിതം. ജാതി മത വര്‍ഗ്ഗ ഭേദങ്ങളൊന്നുമില്ലാതെ ആത്മാര്‍ത്ഥവും നിരന്തരവുമായ ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അപൂര്‍വ സഖാവിന്റെ വിടവാങ്ങല്‍ മലയാളികള്‍ക്ക് തീരാനഷ്ടമാണ്. ഒരു തലമുറയുടെ വിശ്വാസവും മറ്റൊരു തലമുറയുടെ പ്രചോദനവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് ആദരാഞ്ജലികള്‍…
വി പി നന്ദകുമാര്‍
എം.ഡി & സി.ഇ.ഒ
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
Asha Mahadevan