ഹ്യൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് സമ്മേളനം ആഗസ്റ്റ് 9-ന് : ഫിന്നി രാജു, ഹൂസ്റ്റൺ

Spread the love

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9, 2025 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 9:00 വരെ ഫെലോഷിപ്പ് മീറ്റിംഗ് നടത്തപ്പെടുന്നു. മീറ്റിംഗ് മിസൗറി സിറ്റിയിലെ Maranatha Full Gospel Church ൽ വെച്ച് നടത്തപ്പെടും. (വിലാസം: 2716 Cypress Point Dr, Missouri City, TX 77459)

പ്രമുഖ പ്രസംഗകനായ പാസ്റ്റർ ഫിന്നി വർഗീസ് (Senior Pastor, Faith Tabernacle Church of God, Allen, Texas) ദൈവവചന പ്രസംഗം നടത്തും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് പാ. മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ്), പാ. ബൈജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ജയ്മോൻ തങ്കച്ചൻ (ട്രഷറർ), ഡാൻ ചെറിയാൻ (സോംഗ് കോർഡിനേറ്റർ), ജോൺ മാത്യൂ (മിഷൻ & ചാരിറ്റി കോർഡിനേറ്റർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി ഉള്ള 16 പെന്തക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഡോ. സാം ചാക്കോ (സെക്രട്ടറി) – (609) 498-4823

Author

Leave a Reply

Your email address will not be published. Required fields are marked *