ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേയ്ക്ക് ഇൻ – ഇന്റർവ്യൂ നടത്തുന്നു

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 7ന് രാവിലെ 11ന് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നേടിയർവക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25000/-. പ്രായപരിധിഃ സർക്കാർ നിയമപ്രകാരം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണ നിർവ്വഹണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോണ്‍ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *