
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വലിയ സംഭാവനകൾ നല്കി.
അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കാൻ സാധിച്ചു.
ശ്രീനാരായണ ദർശനങ്ങളെ ജീവിതത്തോടു ചേർത്തു പിടിച്ച് അതിന്റെ പ്രചാരണത്തിൽ മുഴുകിയ മതേതര വാദിയായിരുന്നു അദ്ദേഹം. എക്കാലവും സ്മരിക്കപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നും ഹസൻ പറഞ്ഞു.