
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം ഈടുറ്റ സംഭാവനകൾ നല്‍കി. അസാധാരണമായ ഉൾക്കാഴ്ചയോടെ ജീവചരിത്ര രചനയില്‍ അദ്ദേഹം പുലർത്തിയ പ്രാഗല്‍ഭ്യം ശ്രദ്ധേയമാണ്.പ്രായത്തേയും ശാരീരിക അവശതയേയും മറികടന്ന് അദ്ദേഹം നിലപാടുകൾ എടുക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു.
ശീനാരായണ ദർശനങ്ങളായി രുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. മതേതരത്വത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു