കൊച്ചി : ഡിജിറ്റൽ പരിവർത്തനത്തിലൂടെ അതിവേഗം വരളുന്ന സമ്പദ്വ്യവസ്ഥയിൽ ഭാവി നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ആളുകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ മുംബൈയിൽ എട്ടാമത് മോത്തിലാൽ ഓസ്വാൾ ബിസിനസ് സമ്മേളനം നടന്നു. നിക്ഷേപ രംഗത്തെ പ്രമുഖരും സാമ്പത്തിക ഉപദേശകരും സമ്മേളനത്തിൽ പങ്കെടുത്തു. ‘നൂതന സാങ്കേതികവിദ്യയെ അധിഷ്ഠിതപ്പെടുത്തിയുള്ള വരുംകാല നിക്ഷേപ മാർഗങ്ങൾ’ എന്ന വിഷയത്തിൽ പ്രമുഖർ സംസാരിച്ചു. നിക്ഷേപ രംഗത്ത് എഐ ടൂളുകൾ വ്യാപകമായി ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്നും മാറ്റത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാ നിക്ഷേപകരും തയ്യാറാകണമെന്നും മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ് എംഡിയും സിഇഒയുമായ മോത്തിലാൽ ഓസ്വാൾ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ ബിസിനസ് മേഖല കൂടുതൽ വലുതായി, കരുത്തോടെ മുന്നോട്ട് നയിക്കണം. അതിനായി പുത്തൻ വിവര സാങ്കേതികവിദ്യയുടെ സേവനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഗിൾ ഇന്ത്യ പ്രതിനിധി നദീഷ് രാമചന്ദ്രൻ, നവനീത് മുനോട്ട് (എച്ച്ഡിഎഫ്സി എഎംസി), നിലേഷ് ഷാ (കൊടക് മഹീന്ദ്ര എഎംസി), മനീഷ് ഗുന്വാനി (ബന്ധൻ മുച്വൽ ഫണ്ട്), മോത്തിലാൽ ഓസ്വാൾ വെൽത്ത് മാനേജ്മന്റ് എംഡിയും സിഇഒയുമായ അജയ് മേനോൻ, റാംദേവ് അഗ്രവാൾ, മനീഷ് ചോഖാനി, അനിൽ സിംഗ്വി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Photo caption: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ മോത്തിലാൽ ഓസ്വാൾ ബിസിനസ് ഇമ്പാക്ട് കോൺഫറൻസ് (MOBIC) 2025-ൽ സംസാരിക്കുന്നു.
Julie John