ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ, സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

Spread the love

ഡാലസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡാലസിലെ ഇർവിംഗിലുള്ള ഔർ പ്ലേസ് ഇന്ത്യൻ റെസ്റ്റോറന്റിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കാനും സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കിടാനും ഈ ആഘോഷം ഒരു വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമ്മിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങിൽ അരങ്ങേറും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ, യുവജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, പ്രവാസികളായ ഇന്ത്യക്കാർക്ക് ഒത്തുചേരാനും സൗഹൃദം പങ്കിടാനും അവസരം ഉണ്ടായിരിക്കും.

എല്ലാ ദേശസ്നേഹികളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ്സ്‌മൂലം ആയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 13-ന് മുൻപായി അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് സതീഷ് നൈനാൻ 214-478-6543 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബാബു പി സൈമൺ,ഡാളസ്

Author

Leave a Reply

Your email address will not be published. Required fields are marked *