ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ അവിസ്മരണിയമായി

Spread the love


ഡാളസ് : യേശുക്രിസ്തുവിൻ്റെ ശിഷ്യനായ തോമസ് അപ്പൊസ്തലൻ ഇന്ത്യയിൽ കടന്നുവന്നതിൻ്റെ സ്മരണക്കായ് തുടക്കം കുറിച്ചതാണ് ഇന്ത്യൻ കിസ്റ്റ്യൻ ഡേ . ആഗസ്റ്റ് രണ്ടിന് കരോൾട്ടൻ സിറ്റിയിൽ “ദ ചർച് ഓഫ് ദ ബേ ” ആ ഡിറ്റോറിയത്തിൽ വൈകിട്ട് നടന്ന സമ്മേളനത്തിൽ മാർത്തോമ, യാക്കോബ, ഓർത്തഡോക്സ്, കനായ , ബ്രദറൻ , സിഎസ്സ് ഐ, കാതോലിക്ക , ഐപിസി, ചർച്ച ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ, മെതഡിസ്റ്റ്, നോൺ ഡിനോമിനേഷൻ തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകരും, സഭാ ലീഡേഴ്സും, വിശ്വാസികളും, സാംസ്കാരിക രംഗത്തുള്ളവരും, രാഷ്രീയ പ്രവർത്തകരും, പങ്കെടുക്കുകയുണ്ടായി. കേരളം, തമിഴ്നാട്, കർണാടക, തെലുംങ്കാന,ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ സമ്മേളന നഗരിയിൽ ഒത്തുകൂടിയത് ഏവരേയും ആകർഷിക്കുന്നതായിരുന്നു.

ഭാരതത്തിന് വിദേശ മിഷനറിമാരിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച അമൂല്യ സംഭാവനകൾ, സുവിശേഷത്തിനു വേണ്ടി ജീവിൻ ബലിയർപ്പിച്ചവരുടെ ജീവിതാനുഭവങ്ങൾ എല്ലാം ഈ സമ്മേളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ ആയിരുന്നു. കരോൾട്ടൻ പ്രോ മേയർ ( ഡ്‌യസി പലാമോ), മർഫി പ്രോ മേയർ(എലിസബത്ത് ഏബ്രഹാം), ഗാർലൻഡ് അഡ്ബൈസ്റി മെംമ്പർ പി.സി.മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ മുഖ്യസന്ദേശം നിർവ്വഹിച്ചത് പ്രൊഫസർ സണ്ണി മാത്യൂ ആയിരുന്നു.

ഡാളസ് ഫോർട്ട് വർത്ത് സിറ്റി ബൈഡ് പ്രയർ ഫെലോഷിപ്പ് കോർഡിനേറ്റർ പാസ്റ്റർ മാത്യു ശമൂവേൽ , പാസ്റ്റർ ജോൺ എള്ളമ്പള്ളി, പോൾ ഗുരുപ്പ് തുടങ്ങിയ വരാണ് ഈ സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകർ.

Author

Leave a Reply

Your email address will not be published. Required fields are marked *