മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിൽ നടന്ന വെടിവെപ്പ് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു 17 പേർക്ക് പരിക്ക്

Spread the love

മിനിയാപൊളിസ് : മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ എട്ടും 10-ഉം വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. പ്രഭാത പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം. അക്രമത്തിൽ 17 പേർക്ക് പരിക്കേറ്റു, ഇതിൽ 14 കുട്ടികളാണ്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

തോക്കുധാരിയായ അക്രമി പള്ളിയുടെ ജനലിലൂടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈവശം റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുണ്ടായിരുന്നു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായി പോലീസ് മേധാവി ബ്രയാൻ ഒ’ഹാര പറഞ്ഞു. കുട്ടികൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആസൂത്രിത അക്രമമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“ഇതൊരു ചിന്തയുടെയും പ്രാർത്ഥനയുടെയും കാര്യമല്ലെന്ന് പറയരുത്. ഈ കുട്ടികൾ അക്ഷരാർത്ഥത്തിൽ പ്രാർത്ഥിക്കുകയായിരുന്നു,” മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ വികാരാധീനനായി പറഞ്ഞു. അതേസമയം, വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *