ഡാളസിൽ 14 സായുധ കവർച്ചകൾ നടത്തിയ 22-കാരൻ ജാഫത്ത് നജേര-സുവേറ്റ് അറസ്റ്റിൽ

Spread the love

ഡാളസ് : ഈ വർഷം ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ കേസിൽ 22 വയസ്സുകാരനായ ജാഫത്ത് നജേര-സുവേറ്റ് അറസ്റ്റിലായി. ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇയാൾ തോക്ക് ചൂണ്ടി നിരവധി സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതായി പോലീസ് പറഞ്ഞു. മാർച്ച് ഒന്നിന് രാത്രി 9:30-ഓടെ സൗത്ത് ലങ്കാസ്റ്റർ റോഡിലെ ഒരു സ്ഥാപനത്തിൽ നടന്ന കവർച്ചയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റു 13 കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ജനുവരിയിൽ ഏഴ് കവർച്ചകളും, ഫെബ്രുവരിയിൽ അഞ്ചും, മാർച്ചിൽ രണ്ടും കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇയാളെ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2024-ൽ നടന്ന കവർച്ചകൾ വർധിച്ചതിനെത്തുടർന്ന് രൂപീകരിച്ച ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്ക് ഫോഴ്സ്, ഈ വർഷം ഇതുവരെ 33 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 112 കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങളാണ് സംഘം നടത്തിവരുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *