
പിണറായി വിജയന്റെ പോലീസിന്റെ കിരാത മുഖം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത നരാധമന്‍മാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നപടിയെടുക്കണം. മുഖ്യമന്ത്രി മൗനം വെടിഞ്ഞിന് അതിന് മുന്‍ കൈയെടുക്കണം. മുഴുവന്‍ പോലീസ് സേനയ്ക്കും കളങ്കമാണ് ഇത്തരം ഉദ്യോഗസ്ഥര്‍. നാളിതുവരെ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരവകുപ്പും സര്‍ക്കാരും സ്വീകരിച്ചത്. ഇനിയുമത് തുടരാനാണ് ഭാവമെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും കോണ്‍ഗ്രസ് നേരിടും. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വിഎസ് സുജിത്തിന് നേരിടേണ്ടിവന്ന ഭീകരത വ്യക്തമാണ്. മനുഷ്യമൃഗങ്ങളായ ഈ പോലീസു ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ഉന്നത പോലീസ് മേധാവികള്‍ തയ്യാറാകണം. മാതൃകാപരമായ നടപടിയെടുത്തെങ്കില്‍ മാത്രമെ ഇത്തരം ക്രൂരത ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കൂ. പൊതുപ്രവര്‍ത്തകരോട് പോലീസിന്റെ സമീപനം ഇതാണെങ്കില്‍ സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും? ഇതാണോ പിണറായി വിജയന്‍ കൊട്ടിഘോഷിക്കുന്ന ജനമൈത്രി നയമെന്നും ഹസന്‍ ചോദിച്ചു.