ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്‌നിക് ഒക്ടോബർ 4-നു

Spread the love

ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പിക്നിക് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 04 ശനിയാഴ്ച രാവിലെ 9 മണിക്ക് പോർട്ട് വാഷിംഗ്ടണിലെ നോർത്ത് ഹെംപ്സ്റ്റഡ് ബീച്ച് പാർക്കിൽ (175 W Shore Rd, Port Washington, NY 11050) വെച്ചാണ് പരിപാടി നടക്കുന്നത്.

ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സമൂഹങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പിക്നിക്കിൽ, എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ഗെയിമുകളും വിനോദപരിപാടികളും പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി പ്രസിഡൻ്റ് റവ. സാം എൻ. ജോഷ്വായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. സജി തോമസ് (കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ), ഫാ. ജോൺ തോമസ് (വൈദീക വൈസ് പ്രസിഡൻ്റ്), അനിൽ തോമസ് (അത്മായ വൈസ് പ്രസിഡൻ്റ്), ജയ് കെ. പോൾ (ജോയിൻ്റ് സെക്രട്ടറി), അച്ചാമ്മ മാത്യു (ജോയിൻ്റ് സെക്രട്ടറി), ജോസഫ് വി. തോമസ് (ജോയിൻ്റ് ട്രഷറർ) എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

ഈ പിക്‌നിക് മലയാളി ക്രൈസ്തവർക്ക് കുടുംബസഹിതമായി പങ്കുചേരാനും, സൗഹൃദബന്ധങ്ങൾ മെച്ചപ്പെടുത്താനും, ആദ്ധ്യാത്മികവും സാംസ്കാരികവുമായ അനുഭവങ്ങൾ പങ്കുവെക്കാനും ഒരു സുവർണ്ണാവസരമാണ്. എല്ലാ അംഗങ്ങളേയും പിക്‌നിക്കിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു.

വാർത്ത :  ഷാജി തോമസ് ജേക്കബ്

Author

Leave a Reply

Your email address will not be published. Required fields are marked *