ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും; വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി

Spread the love

കൊച്ചി :  തെരഞ്ഞെടുത്ത മോഡലുകളിൽ ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി. നവീന സാങ്കേതികവിദ്യയോടൊപ്പം ഭാവി ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി, മേഖലയിലെ ‘കംപ്ലീറ്റ് എന്റർടൈൻമെന്റ് ഹബ്ബ്’ ആയിരിക്കുമെന്ന് ഡിഷ് ടിവി അറിയിച്ചു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടി പുറത്തിറങ്ങുന്ന സ്മാർട്ട് ടിവികളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങി നിരവധി ഒടിടി സേവനങ്ങൾ ലഭിക്കും. ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന സ്മാർട്ട് ടിവി ഇന്ത്യയിൽ ആദ്യമായാണ് പുറത്തിറക്കുന്നതെന്നും ഡിഷ് ടിവി അറിയിച്ചു.

ഉള്ളടക്കത്തോടൊപ്പം ആധുനിക സാങ്കേതിക വിദ്യയിലും സൗകര്യങ്ങളിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി ശ്രേണി ഭാവികലത്തേക്കുള്ള നിർണായക ചുവടുവെപ്പാണെന്ന് ഡിഷ് ടിവി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മനോജ് ഡോബൽ പറഞ്ഞു. ഒരു ടെലിവിഷൻ എന്നതിലുപരി, ലൈവ് ടിവി, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്മാർട്ട് ഫീച്ചറുകൾ, ആധുനിക ഡിസൈൻ എന്നിവ ഒത്തിണങ്ങുന്ന ഒരു സമ്പൂർണ വിനോദ അനുഭവമാകും ഇന്റഗ്രേറ്റഡ് സ്മാർട്ട് ടെലിവിഷനുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമായ ടെലിവിഷനാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളെന്ന് ഡിഷ് ടിവിയുടെ ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് പറഞ്ഞു. 32 ഇഞ്ച് എച്ച്‌ഡി മുതൽ 55 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി ക്യുഎൽഇഡി വരെ ഈ മോഡലുകളിൽ ലഭ്യമാണ്.

Julie John 

Author

Leave a Reply

Your email address will not be published. Required fields are marked *